Loading...
Dr. Paul Dhinakaran

ക്ഷമിക്കുന്നവരാകുവിൻ!!

Dr. Paul Dhinakaran
10 Dec
വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും. ലൂക്കൊസ് 6:37
ഒരിക്കൽ ഒരു പെൺകുട്ടി റോഡിൽവെച്ച് കൊല്ലപ്പെട്ടു. അവളുടെ അമ്മ പൂർണ്ണായും തകർന്നുപോയി. കൊലപാതകിക്ക്  ജീവപര്യന്ത്യം  നല്കപ്പെട്ടു. വളരെയധികം മനോവേദനയിലായ ആ അമ്മ ഒരു ദിവസം ഒരു ശബ്ദം കേട്ടു: ‘‘എന്റെ മകളേ, ആ മനുഷ്യനോട് ക്ഷമിക്കുക. അപ്പോൾ നിന്റെ പാപങ്ങളും മോചിക്കപ്പെടും.’’ പരിശുദ്ധാത്മാവ്  അവളെ ബലപ്പെടുത്തി അവളുടെ ഹൃദയത്തെ സുഖപ്പെടുത്തി, തന്റെ സമാധാനത്താൽ നിറച്ചു. അവൾ അവന്  ഒരു ബൈബിൾ അയച്ചുകൊടുത്തു. അതിൽ അവൾ ഇപ്രകാരം എഴുതി: ഞാൻ നിന്നോടു ക്ഷമിച്ചതായി പറയുവാനാഗ്രഹിക്കുന്നു. അതനായി ഈ വേദപുസ്തകം ഞാൻ നിനക്ക് അയയ്ക്കുന്നു. എന്റെ മകനേ, ഈ വേദപുസ്തകം വായിക്കുക. ഇത് നിനക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്കുകയും പാപത്തിൽ നിന്ന് മോചനം നേടിത്തരികയും ചെയ്യും.’’ ഏതാനും ആഴ്ചകൾക്കു ശേഷം ആ കൊലപാതകൻ കണ്ണീരോടെ അവൾക്ക്  ഇപ്രകാരം എഴുതി: ‘‘എന്നോട് ക്ഷമിച്ചതിന് നന്ദി. ഞാൻ ഒരു അനാഥനാണ്. അതുകൊണ്ടാണ്  അന്ന് ഞാൻ ഒരു മൃഗത്തെപ്പോലെ പെരുമാറിയത്. ഇന്ന് ഞാൻ നിങ്ങളെ എന്റെ അമ്മയായി ഏറ്റെടുക്കുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ നിങ്ങളുടെ മകളുടെ സ്ഥാനത്തുനിന്ന് ഞാൻ നിങ്ങളെ സഹായിക്കും. ഇന്ന് എനിക്ക് അമ്മയുണ്ട്.’’ അവൾ തനിക്ക് പുതിയതായി കിട്ടിയ മകനുവേണ്ടി ജീവിക്കുവാൻ തുടങ്ങി.
പ്രിയ സ്നേഹിതാ, ദൈവത്തിന്റെ ശക്തി നിങ്ങളെ നിറയ്ക്കുന്പോൾ മറ്റുള്ളവരോട്  ക്ഷമിക്കുക്കുവാൻ നിങ്ങൾക്ക് സാധിക്കും. ഒരാളുടെ സ്വന്തം ശക്തിയാൽ ഇതു ചെയ്യുവാൻ കഴിയുകയില്ല. ഒരു വ്യക്തിയുടെ ഹൃദയത്തിൽ മറ്റുള്ളവരോട് ക്ഷമിക്കുവാൻ സാധിക്കാതിരുന്നാൽ ആദ്യം അത് ആ വ്യക്തിയെത്തന്നെ നശിപ്പിക്കുന്നു. ഇത് രോഗങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട്, എല്ലാ ദിവസവും സ്വയം പരിശോധിച്ച് അർഹരായവരോട് ക്ഷമ കാണിക്കുക അപ്പോൾ നിങ്ങളുടെ ജീവിതം അനുഗ്രഹിക്കപ്പെടും. നമ്മുടെ ജീവിതത്തിൽ നാം എത്രയധികം പാപങ്ങൾ ചെയ്തിരിക്കുന്നു എന്ന് തിരിഞ്ഞുനോക്കുവിൻ! നമ്മുടെ പാപങ്ങളുടെ കണക്ക് നിരവധിയായിട്ടും കാരുണ്യവാനായ കർത്താവ് നമ്മോട് കരുണ കാണിച്ചിരിക്കുന്നു. തന്റെ കരുണയാലും കൃപയാലും അവൻ നമ്മെ രക്ഷിച്ചിരിക്കുന്നു. ആയതിനാൽ നാമും മറ്റുള്ളവരോട് ക്ഷമിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. ‘‘വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും’’ എന്ന്  ലൂക്കൊസ് 6:37 പറയുന്നു. ഇതുവരെ നിങ്ങൾ മറ്റുള്ളവരോട് വിദ്വേഷത്തോടുകൂടെയാണ് പെരുമാറിയിരുന്നതെങ്കിൽ, ഇന്ന് നിങ്ങളുടെ ഹൃദയം കർത്താവിനായി സമർപ്പിക്കുവിൻ! അവന്റെ കരുണയാൽ നിറഞ്ഞ് മറ്റുള്ളവർക്ക് കരുണ കാണിക്കുവിൻ!
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങയുടെ കരുണയാൽ ഇത്രത്തോളം എന്നെ വഴിനടത്തിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്നെ അങ്ങയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു. മറ്റുള്ളവരോട് കരുണ കാണിക്കുന്നതിനുള്ള ഒരു ഹൃദയം എനിക്ക് നല്കേണമേ. അങ്ങ് എപ്പോഴും എന്റെ കരം പിടിച്ച് എന്നെ വഴി നടത്തേണമേ. അങ്ങയുടെ കരുണയാൽ അനേകരെ അങ്ങയുടെ നേർവഴിയിലേക്ക് നയിക്കുന്ന ഒരു വിളക്കായി എന്നെ മാറ്റേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.
 

1800 425 7755 / 044-33 999 000